കട്ടപ്പന :കട്ടപ്പനയിൽ വീണ്ടും തെരുവ് നായ ആക്രമണം, യുവതിയ്ക്ക് കടിയേറ്റു. വള്ളക്കടവിൽ അന്യ സംസ്ഥാന തോട്ടംതൊഴിലാളിയായ അനിത (30)ക്കാണ് കടിയേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ആറു പേർക്കാണ് കടിയേറ്റത്. ഒരു നായ തന്നെയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഈ നായയെ സമീപപ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി.