
ചെറുതോണി: ഹൈറേഞ്ചിലെ പ്രമുഖ വൈദിക ശ്രേഷ്ഠൻ കുമാരൻ തന്ത്രികളുടെ ദേഹവിയോഗത്തിന് ശേഷം ചുമതലയേറ്റ സുരേഷ് ശ്രീധരൻ തന്ത്രികൾക്ക് ചുരുളി ഗുരുദേവക്ഷേത്രത്തിൽ സ്വീകരണം നൽകി. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കവാടത്തിൽ ശാഖാ സെക്രട്ടറി എം.എൻ. ഷൺമുഖദാസ് പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിൽ ആചാര്യവരണ ചടങ്ങിന് മേൽശാന്തി പ്രമോദ് ശാന്തി നേതൃത്വം നൽകി. ക്ഷേത്ര സന്നിധിയിൽ പുഷ്പാഹാരവും ദക്ഷിണയും ശാഖാ പ്രസിഡന്റ് കലേഷ് രാജു നൽകി. യൂണിയൻ കൗൺസിലർ അനീഷ് പച്ചിലാംകുന്നേൽ, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. പ്രസാദ്, വനിതാസംഘം പ്രസിഡന്റ് പുഷ്പ മോഹനൻ, സെക്രട്ടറി സിന്ദു ബൈജു, കൗൺസിലർ സൽമോൾ അജി എന്നിവർ നേതൃത്വം നൽകി. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ ദീപാരാധനയും ശേഷം ഭജനയും നടന്നു.