 
കുമളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ധർണ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ജി. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.വി. സുരേഷ് അദ്ധ്യക്ഷനായി. നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും നടത്തിയത്. യൂണിയൻ ഏരിയാ സെക്രട്ടറി പി.എ. ജേക്കബ്, കെ.ബി. സിജിമോൻ, വി.കെ. സജി എന്നിവർ സംസാരിച്ചു.