ചെറുതോണി: എൻ.സി.പി ജില്ലാ പ്രവർത്തകയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണി വ്യാപാര ഭവനിൽ നടക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിൾ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സുഭാഷ് പുഞ്ചക്കോട്ടിൽ, അനിൽ കൂവപ്ലാക്കൽ, എടക്കുന്നിൽ മുരളി, എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി മനോജ് കൊച്ചുപറമ്പിൽ അറിയിച്ചു.