accident
കൊക്കയിലേക്ക് മറിഞ്ഞ കാർ

അടിമാലി: നിയന്ത്രണം നഷ്ടപ്പെട്ട കാർ ചിയപ്പാറയ്ക്ക് സമീപം കൊക്കയിലേയ്ക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ നാലരയ്ക്ക് ഉണ്ടായ അപകടത്തിൽ നിന്ന് ഡ്രൈവർ പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വാഹനം പൂർണ്ണമായും തർന്നു. ചീയപ്പാറവാളറയ്ക്ക് ഇടയിലാണ് കാറ് കൊക്കയിലേയ്ക്ക് പതിച്ചത്. മൂന്നാറിൽ നിന്നും ഏറണാകുളത്തേയ്ക്കുള്ള മടക്കയാത്രക്കിടയിലാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. പിന്നാലെ എത്തിയ വാഹനയാത്രികരാണ് അപകടം കണ്ടത. ഉടൻ തന്നെ രക്ഷപ്രവർത്തനം നടത്തി.