പീരുമേട്: വൈദ്യുതി മേഖല പൂർണമായും സ്വകാര്യവത്കരിച്ച് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വൈദ്യുതി നിയമഭേദഗതി- 2022 നെതിരെ നാഷണൽ കോഡിനേഷൻ കൗൺസിൽ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് എൻജിനീയേഴ്സ് നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ അദ്ധ്യക്ഷയായിരുന്നു. സംഘടന സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉദയകുമാർ വിഷയം അവതരണം നടത്തി. പ്രദീപ് ശ്രീധരൻ,​ സുരേഷ്,​ ബീന മോൾ,​ സാമുവൽ,​ അജിത്ത് പോൾ എന്നിവർ സംസാരിച്ചു. ആംബുലൻസ് ഡ്രൈവർ രാഹുൽ രാജിന് ആദരവ് നൽകി.