
വഴിത്തല: വഴിത്തല ജെ.സി.ഐ ഭാരവാഹികളുടെ സ്ഥാനാരോഹണവും സിൽവർ ജൂബിലി വർഷ പ്രവർത്തനോദ്ഘാടനവും നടത്തി. വഴിത്തല സെന്റ് ആന്റണീസ് പള്ളിപാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ലിജു മാനുവൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ പ്രവർത്തന വർഷവും ടെൽക്ക് ചെയർമാൻ പി.സി. ജോസഫ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. സോൺ പ്രസിഡന്റ് അർജുൻ കെ. നായർ, വൈസ് പ്രസിഡന്റ് എബി ജെയിംസ്, ഡയറക്ടർ മാനേജ്‌മെന്റ് അരുൺ ജോസ്, ശ്രീജിത്ത് ശ്രീധർ, ചാർട്ടർ പ്രസിഡന്റ് ഫ്രാൻസിസ് ആൻഡ്രൂസ്, പ്രോഗ്രാം ഡയറക്ടർ എം.ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ആർ. ശ്രീജിത്ത് (പ്രസിഡന്റ്), കെ.ആർ. അനി (സെക്രട്ടറി), ജിജോ മാത്യു (ട്രഷറർ), കെ.എസ്. അനിൽ, ഡിബിൻ കെ. തോമസ്, ബിജു ചാക്കോ, വിനോദ് വിൻസെന്റ്, മെൽബിൻ ഡൊമിനിക്ക്, എബിൻ ജെയിംസ് (വൈസ് പ്രസിഡന്റുമാർ), സജിൻ സന്തോഷ് (ജോയിന്റ് സെക്രട്ടറി), പുണ്യ ശ്രീജിത്ത് (ലേഡി ജെ.സി.ഐ ഡയറക്ടർ), അഭിരാമി സന്തോഷ് (ജൂണിയർ ജെ.സി.ഐ ചെയർപേഴ്‌സൺ) എന്നിവർ സ്ഥാനമേറ്റു.