ചെറുതോണി: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി ആദരിച്ചു. കേരള കർഷക തൊഴിലാളി ബോർഡ് ഡയറക്ടർ പ്രൊഫ. എം.ഡി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് ഡയറക്ടർ പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ്, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട്, കെ.ടി.യു.സി (എം) ജില്ലാ പ്രസിഡന്റ് ജോർജ്ജ് അമ്പഴം, കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി മാത്യു കൈച്ചിറ, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ വിജയചന്ദ്രൻ എ.ആർ എന്നിവർ സംസാരിച്ചു. വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി ലഹരിവിരുദ്ധ ക്ലാസ് നടത്തി.