തൊടുപുഴ: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സൃഷ്ടിയും പാഠ്യപദ്ധതി പരിഷ്‌കരണവും ശില്പശാല സംഘടിപ്പിച്ചു. ഡയറ്റ് ലാബ് യു.പി സ്‌കൂളിൽ നടന്ന ശാല്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. ടി.വി. വിനീഷ് വിഷയാവതരണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എം. ഷാജഹാൻ വിശദീകരണം നൽകി. ജില്ലാ സെക്രട്ടറി എം. രമേഷ്, ജില്ലാ ട്രഷർ എം.ആർ. അനിൽ കുമാർ, അക്കാദമിക് കൗൺസിൽ കൺവീനർ എം. തങ്കരാജ്, ജോയിന്റ് കൺവീനർ ഷാജി തോമസ് എന്നിവർ നേതൃത്വം നൽകി.