മണക്കാട്: ദേശസേവിനി വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഈ മാസത്തെ പരിപാടി ഇന്ന് രാവിലെ 10 മുതൽ ലൈബ്രറി ഹാളിൽ നടക്കും. ആദ്യകാല ഭാരവാഹികൾ, ആജീവനാന്ത അംഗങ്ങൾ, ആദ്യകാല അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രവർത്തക സംഗമത്തിൽ നഗരസഭ കൗൺസിലർ ബിന്ദു പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. സമ്മേളനം ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മത്തച്ചൻ പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ, കെ. ശിവരാമൻ നായർ, എൻ. ബാലചന്ദ്രൻ, പി.ജി. മോഹനൻ എന്നിവർ സംസാരിക്കും. സ്‌കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ സാഹിത്യ പരിപാടികളും നടക്കും.