തൊടുപുഴ ഈസ്റ്റ്: വിജ്ഞാന മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാൾ 26, 27 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോർജ് കാര്യാമഠം അറിയിച്ചു. തിരുനാളിന് ഒരുക്കമായി 25 വരെ രാവിലെ 6.15നും വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന, നൊവേന, വൈകിട്ട് 4.30ന് ജപമാല. വിവിധ ദിവസങ്ങളിൽ ഫാ. പോൾ കാരക്കൊമ്പിൽ,ഫാ. അലൻ വെള്ളാംകുന്നേൽ, ഫാ. ജോസ് മൈലാടിയാത്ത്, ഫാ. ബിബിൻ പുല്ലാന്തി തൊട്ടിയിൽ, ഫാ. എബ്രഹാം പാറക്കൽ, ഫാ. ജോസ് കുന്നുംപുറം,
ഫാ. ജോസഫ് മക്കോളിൽ എന്നിവർ കാർമ്മികത്വം വഹിക്കും. കുട്ടികളെ എഴുത്തിനിരുത്താൻ ഇടവകയ്ക്ക് പുറത്തുള്ളവർക്കും സൗകര്യമുണ്ടാകും.