ഉടുമ്പന്നൂർ: തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ 25-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 27 മുതൽ ഡിസംബർ നാല് വരെ നടക്കും. യജ്ഞാചാര്യൻ പുളിക്കാപ്പറമ്പ് ദാമോദരൻ നമ്പൂതിരിയും ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി സായ് പ്രകാശും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 27ന് വൈകിട്ട് 5.30ന് ഭദ്രദീപ പ്രതിഷ്ഠയും അനുഗ്രഹ പ്രഭാഷണവും,​ ഏഴിന് ആചാര്യവരണം,​ മാഹാത്മ്യ പ്രഭാഷണം. 28ന് രാവിലെ പതിവ് പൂജകൾ,​ ഏഴ് മുതൽ യജ്ഞാരംഭം,​ ഭാഗവത പാരായണം,​ എട്ടിന് കലവറ നിറയ്ക്കൽ,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.​ 29 മുതൽ എല്ലാ ദിവസവും രാവിലെ പതിവ് പൂജകൾ,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്,​ 6.30ന് വിശേഷാൽ ദീപാരാധന,​ പ്രഭാഷണം എന്നിവ നടക്കും. സമാപന ദിവസമായ ഡിസംബർ നാലിന് രാവിലെ പതിവ് പൂജകൾ,​ 11ന് അവഭൃതസ്നാനം,​ മഹാആരതി,​ ആചാര്യദക്ഷിണ,​ യജ്ഞപ്രസാദ വിതരണം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.