വണ്ടിപ്പെരിയാർ: മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന കെ.കെ. തോമസ്, എ.ഐ.സി.സി മെമ്പർ എസ്.സി. അയ്യാദുര, മുൻ വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് എം. ബാലു എന്നിവരുടെ സംയുക്ത അനുസ്മരണ സമ്മേളനം ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ഇന്ന് മൂന്നിന് വണ്ടിപ്പെരിയാറ്റിൽ നടക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിക്കും. എ.പി. ഉസ്മാൻ, എം.എൻ. ഗോപി, പി.കെ. രാജൻ, എസ്. ഗണേശൻ എന്നിവർ സംസാരിക്കും.