ഇടുക്കി: കുന്നിന് കുടുംബ സംഗമവും ഏഴാമത് വാർഷികാഘോഷവും ഇന്ന് രാവിലെ 10ന് സജിമോൻ ഒഴുകുപാറയിലിന്റെ (രാജമുടി 17 കമ്പനി)​ വീട്ടിൽ നടക്കും. സുധീഷ് കുന്നിന് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ടി.ആർ. ബിനു റിപ്പോർട്ട് അവതരിപ്പിക്കും. രാജീവ് കുന്നിന് ഉള്ളനാട്,​ രഞ്ജിനി ബിജു ഉള്ളനാട്,​ സുനിത സജീവ് എന്നിവർ സംസാരിക്കും. കുടുംബയോഗം കമ്മിറ്റി അംഗം എ.ആർ. സജിമോൻ സ്വാഗതവും​ ഇടുക്കി മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് നാരായണൻ കുന്നിനിയിൽ നന്ദിയും പറയും.