മൂലമറ്റം: വിൽപ്പനയ്ക്കായെത്തിച്ച വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ. കുളമാവ് സ്വദേശി കല്ലൂപറമ്പിൽ സുരേഷ് (34), മൂലമറ്റം സ്വദേശി പനക്കയിൽ അനന്ദു (23) എന്നിവരാണ് കുളമാവ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഏഴ് മണിയോടെ കുളമാവിന് സമീപത്ത് നിന്നുമാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 6.5 ലിറ്റർ വിദേശമദ്യം പിടികൂടിയതായി കുളമാവ് എസ്.എച്ച്.ഒ നസീർ പറഞ്ഞു. അനന്ദുവിന്റെ ഓട്ടോറിക്ഷയിൽ സുമേഷിന് നൽകാനായി എത്തിച്ചപ്പോഴാണ് പൊലീസ് പിടികൂടിയത്. സുമേഷ് സമാന കേസുകളിൽ മുൻപും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.