തൊടുപുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ എസ്.എൻ.ഡി.പി യോഗം കേന്ദ്രവനിതാസംഘത്തിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന ജനജാഗ്രത സദസ് ഇന്ന് കുണിഞ്ഞി ശാഖാ ഓ‌ഡിറ്റോറിയത്തിൽ നടക്കും. ശാഖാ വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശാഖാ പ്രസിഡന്റ് സാജു കോലത്തേൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തിൽ മുഖ്യപ്റഭാഷണം നടത്തും. തൊടുപുഴ എസ്.ഐ കൃഷ്ണൻ നായർ ജനജാഗ്രതാ ക്ലാസെടുക്കും. ശാഖാ സെക്രട്ടറി അജി കോലത്തേൽ, യൂണിയൻ കമ്മിറ്റി മെമ്പർ എ.ഇ. നാരായണൻ അരീപ്ലാക്കൽ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അമൽ ശശി, സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ദീപ പ്രകാശ് സ്വാഗതവും രവിവാരാ പാഠശാല ഹെഡ്മിസ്ട്രസ് ജിജി മനോജ് നന്ദിയും പറയും.