
അറക്കുളം: സമഗ്ര ശിക്ഷ കേരളം ഇടുക്കി അറക്കുളം ബി ആർ സി യുടെ കീഴിലുള്ള സ്‌ക്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. മൂലമറ്റം ഫയർ ആന്റ് റെസ്‌ക്യൂസ് റ്റേഷനിൽ നിന്നാരംഭിച്ച പഠനയാത്രയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജെ ജേക്കബ് മുഖ്യാതിഥിയായി.സ്റ്റേഷൻ ഓഫീസർ കരുണാകരപിള്ള, അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ അസ്സീസ്, ഡയറ്റ് ഫാക്കൽറ്റി അജീഷ് കുമാർ റ്റി.ബി, സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. കെ എസ് ആർ ടി സി, പൊലീസ് സ്റ്റേഷൻ, ബാങ്ക്, പോസ്റ്റ് ഓഫീസ്സ്,സൂപ്പർ മാർക്കറ്റ് ,ഹോട്ടൽ, മലങ്കര പാർക്ക് എന്നിവിടങ്ങളിലും സന്ദർശിച്ചു.