
തൊടുപുഴ: ഐഎൻടിയുസി തൊടുപുഴ റീജിയണൽ കമ്മിറ്റി നേതൃത്വ യോഗം നടന്നു തൊടുപുഴ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് എംകെ ഷാഹുൽ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോർജ് കരിമറ്റം ഉദ്ഘാടനം ചെയ്തു. യോഗത്തിനോട് അനുബന്ധിച്ച് ഐഎൻടിയുസി ജില്ലാപ്രസിഡന്റായി 50 വർഷക്കാലം പൂർത്തിയാക്കി കെ പി എൽസെബിയുസ് മാസ്റ്റർ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ജോർജ്ജ് കരിമറ്റതെ യോഗം ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച മുൻ റീജിയണൽ പ്രസിഡന്റ് പി എസ് സിദ്ധാർത്ഥന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്,ഐ.എൻ.ടി.യു.സി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ശശികല രാജു ,യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് രാഹുൽ രാജേന്ദ്രൻ ,നേതാക്കളായ കെ പി റോയി ജോർജ് താന്നിക്കൽ,പി എൽ ജോസ്,ജോയി മയിലാടിയിൽ, പി വി അച്ചാമ്മ, ഡി രാധാകൃഷ്ണൻ എൻ ഐ സലീം പി ജെ തോമസ് . അഡ്വ.ആൽബർട്ട് ജോസ്, ബേബി വട്ടക്കുന്നേൽ, പത്മാവതി രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
.