football

കട്ടപ്പന :ലോകം മുഴുവൻ കാൽപ്പന്ത് കളി ലഹരിയുടെ ആവേശത്തിൽ മുഴുകാനൊരുങ്ങുമ്പോൾ ഹൈറേഞ്ചിലും അതിന്റെ ആരവം ഏറ്റെടുത്ത് ആരാധകർ. പ്രധാന ടൗണുകളിൽ മാത്രമല്ല ലൈബ്രറികൾ, സ്‌കൂൾ,കോളേജ് പരിസരങ്ങൾ തുടങ്ങി ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും സൂപ്പർ താരങ്ങളുടെ ഫ്‌ളെക്‌സ് കളും കട്ട് ഔട്ട് കളും നിരന്നു കഴിഞ്ഞു.പോർച്ചുഗൽ, ബ്രസീൽ, സ്‌പെയിൻ ടീമുകൾക്ക് ഇവിടെ ആരാധകർ ഏറെ ഉണ്ടെങ്കിലും അർജന്റീനൻ ടീമിനൊപ്പമാണ് ഭൂരിപക്ഷം. മെസ്സിയോടുള്ള കടുത്ത ആരാധനയാണ് ഇവരെ ടീമിനൊപ്പം നിർത്തുന്നത്. ഇടുക്കിഡാമിന് എതിർ വശത്ത് തൊടുപുഴ കട്ടപ്പനറോഡരികിലുള്ള ഫുട്‌ബോൾ ഗ്രൗണ്ട് അർജെന്റിനൻ ആരാധകർ കയ്യടക്കി ക്കഴിഞ്ഞു. മെസ്സിയുടെ 20അടി ഉയരമുള്ള ഫ്‌ളെക്‌സ് മദ്ധ്യത്തിലും മറ്റ് പത്തുപേരുടെ ഫ്‌ളെക്‌സ്‌കൾ ഇരുവശങ്ങളിലുമായി ക്രമീകരിച്ചിരിക്കുകയാണ്. അർജന്റിന ഇടുക്കി ഫാൻസിന്റെനേതൃത്വത്തിലാണ് കൂറ്റൻ ഫ്‌ളസ്‌കൾ സ്ഥാപിച്ചിരിക്കുന്നത്. അർജന്റിന ലോകകപ്പിൽ മുത്തമിടുമെന്നും മെസ്സി ടോപ് സ്‌കോറർ ആകണമെന്നാണ് ആഗ്രഹമെന്നും ആരാധകർ ഒന്നടങ്കം പറയുന്നു.