തൊടുപുഴ: മയക്കു മരുന്നിനെതിരെ കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ, പ്രതിരോധ, പ്രചരണ പരിപാടിയുടെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനജാഥ സംഘടിപ്പിക്കും.സംസ്ഥാനത്തൊട്ടാകെ ജനകീയ കൂട്ടായ്മയോടെ കർമ്മ പദ്ധതിക്ക് പാർട്ടി രൂപം കൊടുത്തിട്ടുണ്ട്.ഡിസംബർ 15 മുതൽ 17 വരെ തീയതികളിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ 13 പഞ്ചായത്തിലും മുനിസിപ്പാലിറ്റി യിലേയും വിവിധ കേന്ദ്രങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വാഹനജാഥയ്ക്ക് കേരള കോൺഗ്രസ്(എം)നിയോജകമണ്ഡലം കമ്മിറ്റി രൂപം കൊടുത്തിരുന്നതെന്ന് നിയോജകമണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ .കെ. ഐ ആന്റണി,റെജി കുന്നംകോട്ട് ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരിക്കാട്ട് ബെന്നി പ്ലാക്കൂട്ടം അഡ്വ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ജോൺസ് നന്ദളത്ത്, ജോസ് കുന്നുംപുറം, ജോസ് മഠത്തിനാൽ എന്നിവർ സംസാരിച്ചു.