പടി. കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ഡി. സോമനാഥ് (കൺവീനർ), രവി പുളിക്കൽ, അനിൽ ആനന്ദഭവനം (രക്ഷാധികാരികൾ), സുനിൽ കുന്നേൽ (ജോയിന്റ് കൺവീനർ) എന്നിവരടക്കം 151 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. ഡിസംബർ 30 മുതൽ ജനുവരി 8 വരെയാണ് ക്ഷേത്രോത്സവം നടക്കുന്നത്.