കട്ടപ്പന: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ നേതൃത്വത്തിൽ കുട്ടികളുടെ
ജൈവ വൈവിദ്ധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 268 കുട്ടികളാണ് പങ്കെടുത്തത്.. ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി പ്രൊജക്ട് അവതരണം,പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ഉപന്യാസ രചന,ഓൺലൈൻ ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കട്ടപ്പന അസി. എഡ്യൂക്കേഷൻ ഓഫീസർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ ജീമോൻ ജേക്കബ്, ഹെഡ് മാസ്റ്റർ ബിജുമോൻ ജോസ്,കെ എസ് ബി ബി ജില്ലാ കോർഡിനേറ്റർ അശ്വതി വി എസ്, സോജൻ തോമസ് എന്നിവർ സംസാരിച്ചു..