 
ഏഴല്ലൂർ: നൂറ് കണക്കിന് രോഗികൾ അടക്കമുള്ളവർ ആശ്രയിക്കുന്ന അൽ അസ്ഹർ മെഡിക്കൽ കോളജിൽ വരുന്നവർക്കും,പെരുമ്പിള്ളിച്ചിറ,കുറുക,ഏഴല്ലൂർ പ്രദേശങ്ങളിൽ ഉള്ളവരുടെയും യാത്ര ക്ലേശം പരിഹരിക്കുന്നതിനായി തൊടുപുഴ-ഏഴല്ലൂർ-പൈങ്ങോട്ടൂർ റൂട്ടിൽ കെഎസ്ആർടിസി ഷട്ടിൽ സർവ്വീസ് ആരംഭിക്കണമെന്ന് സി.പി.ഐ കുമാരമംഗലം പഞ്ചായത്ത് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ ബസ് സർവ്വീസ് ആരംഭിക്കണമെന്നത്.
എൻ .ജെ കുഞ്ഞമോൻ അദ്ധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗം മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി എസ് സരേഷ്,ബിന്ദു ഷാജി,എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു, ബാബു ജോസഫ് ഷിജി വർഗ്ഗീസ്,വി വി ജോസഫ്,വി പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.