കട്ടപ്പന: കാറിടിച്ചു കാൽനട യാത്രക്കാരിക്ക് പരിക്കേറ്റു. .
ഈട്ടിത്തോപ്പ് വെള്ളിക്കര ജ്യോതിമോൾ (17)ക്കാണ് പരിക്കേറ്റത്. കട്ടപ്പന യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കട്ടപ്പന ഇരട്ടയാർ റോഡിൽ വെട്ടികുഴകവലക്ക് സമീപം ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലക്ക് പരിക്കേറ്റ ജ്യോതിമോൾ തീവ്ര പരിചരണവിഭാഗത്തിൽ ചികത്സയിലാണ്.