കുമളി: കുമളി ശാഖയോഗത്തിലെ ചെമ്പഴന്തി / ഡോ.പൽപ്പു/ ആർ .ശങ്കർ, /ഗുരു ഗീതം എന്നീ കുടുംബയോഗങ്ങളുടെ സംയുക്ത സംഗമം കുമളി വൈ .എം.സി.എ.ഓഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡന്റ് എം.ഡി.പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ച കുടുംബ സംയുക്ത യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു..പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി.ബിനു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത്കമ്മറ്റി അംഗങ്ങളായ ഇ.എൻ.കേശവൻ, ബെൽഗി ബാബു എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി സജിമോൻ, വൈസ് പ്രസിഡന്റ് വി.എൻ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.