തൊടുപുഴ: തീർത്ഥാടന പാതകളിൽ സ്ഥാപിച്ചിരുന്ന ദിശാബോർഡുകൾ അപ്രത്യക്ഷമായി ,ശബരിമലയിലേയ്ക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ വഴിചോദിച്ച് പോകേണ്ട അവസ്ഥയിലായി. കൊച്ചി- ധനിഷ് കോടി ദേശീയ പാതയിൽ നിന്നും തൊടുപുഴയിലെക്ക് പ്രവേശിക്കുന്ന ഊന്നുകൽ ജംഗ്ഷനിലും തൊടുപുഴയിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന പാതകളുടെ സംഗമ കേന്ദ്രമായ ഗന്ധി സ്ക്വയറിലും സ്ഥാപിച്ചിരുന്ന ബോഡുകളാണ് കാണാതായത്. തമിഴ് നാട്ടിൽ നിന്നും, മറയൂർ, മൂന്നാർ, അടിമാലി, രാജാക്കാട് മേഖലകളിൽ നിന്നും തൊടുപുഴ വഴി വേഗത്തിൽ പമ്പയിലെത്താൻ കഴിയുന്ന പാതകളിൽ ഉണ്ടായിരുന്ന ബോഡുകളാണ് തീർത്ഥാടന കാലം ആരംഭിച്ചിട്ടും പുനസ്ഥാപിക്കാത്തത്. ഊന്നുകല്ലിൽ ജംഗ്ഷൻ കഴിഞ്ഞാണ് അയ്യപ്പന്മാരുടെ വാഹനങ്ങൾ തൊടുപുഴ റോഡിലേക്ക് പ്രവേശിക്കേണ്ടത്. ശബരിമല പാത എന്നെഴുതിയ ബോർഡ് ഇവിടെയുണ്ടായിരുന്നു. വഴിയറിയതെ വരുന്ന വാഹനങ്ങൾ പലതും കോതമംഗലം മേഖലയിലേക്ക് പോകുന്ന അവസ്ഥയുണ്ട്. തൊടുപുഴയിലെത്തുന്ന അയ്യപ്പന്മാർക്ക് രണ്ട് വഴികളിൽ കൂടി സന്നിധാനത്തേക്ക് പോകാം. ഈരാറ്റുപേട്ട, പാലാ കടപ്പാട്ടൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തിരിയുന്നത് ഗന്ധി സ്ക്വയറിലാണ് .രണ്ടിടത്തേക്കും തിരിയുന്നിടത്ത് നേരത്തേ ഉണ്ടായിരുന്ന ബോഡുകളാണ് ഇനിയും പുനസ്ഥാപിക്കാത്തത്. മണ്ഡല കാലത്ത് അയിരകണക്കിന് അയ്യപ്പന്മാർ കടന്നു പോകുന്ന തൊടുപുഴയെ ഇടത്താവളമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യം ശക്തമാകുമ്പോഴും നിലവിലുണ്ടായിരുന്ന ദിശബോഡുകളും പുന. സ്ഥാപിക്കാനായിട്ടില്ള.
വള്ളക്കടവ് പാലംവഴി യാത്ര
എളുപ്പവഴി
ഊന്നുകല്ലിൽനിന്നും വെല്ലൂരിൽ വന്നിറങ്ങുന്ന റൂട്ടിലെ വള്ളക്കടവിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതിനാൽ പരീക്കണ്ണിയിൽ നിന്നും വള്ളക്കടവ് വരെ ചെറു വാഹനങ്ങൾക്ക് മൂന്ന് കിലോമീറ്റർ ദുരം കുറയും .പരീക്കണ്ണിയിൽ നിന്നും തൊടുപുഴ റോഡിലേക്ക് ബൈപ്പാസ് ആയി എത്താൻ കഴിയുന്ന പാതയാണിത്. പരീക്കണ്ണിയിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചാൽ അയ്യപ്പന്മാരുടെ വാഹനങ്ങൾക്കും ഇതുവഴി തൊടുപുഴയിലേക്ക് എള്ളുപ്പമെത്താം. അര മണിക്കൂർ ഇടവിട്ട് ഹൈറേഞ്ചിലേക്ക് സർവ്വീസുള്ള വെങ്ങല്ലൂർ- ഊന്നുകൽ പാതയിൽ വള്ളക്കടവിനും പരീക്കണ്ണിക്കുമിടയിൽ ഗതാഗത കുരുക്കും ഒഴിവാക്കാൻ കഴിയും.