അടിമാലി: മാനവ സംസ്‌ക്യതി ദേവികുളം താലൂക്ക് കമ്മറ്റി പുന:സംഘടിപ്പിച്ചു. പ്രവർത്തകയോഗം ജില്ല ചെയർമാൻ ബിജോ മാണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാനായി കെ.പി.വിനോദിനെയും സെക്രട്ടറിയായി സിജോ പുല്ലനെയും തിരഞ്ഞെടുത്തു. എ.എൻ.സജികുമാർ, ജോബി ചെമ്മല, പി.എൻ.തമ്പി ,സിനോജ് അടിമാലി, മാക്‌സിൻ ആന്റണി, ബേബി മുണ്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.