ചെറുതോണി:ജില്ലാ ആസ്ഥാനത്ത് അത്യന്താധുനിക സൗകര്യങ്ങളോടെ എക്‌സൈസ് കോംപ്ലക്‌സ് നിർമ്മിച്ചു നിരവധി വർഷങ്ങൾ പിന്നിട്ടിട്ടും തൊടുപുഴയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് ഇടുക്കിയിലേക്ക് മാറ്റാത്തത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
ഓഫീസ് ഇടുക്കിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം നിർദ്ദേശവും ഉത്തരവുംഉണ്ടായിട്ടുംഅതിനു തയ്യാറാകാത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ചെറുതോണി രാജീവ്ഭവനിൽകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരകാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി. മെമ്പർ എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു . നേതാക്കളായ എം.ഡി . അർജുനൻ, ആഗസ്തി അഴകത്ത്, പി.ഡി.ജോസഫ് ,അനിൽ ആനിയ്ക്കനാട് , പി.ഡി.ശോശാമ്മ, സി.പി. സലീം, അപ്പച്ചൻ ഏറത്ത് ,ജോബി , ആൻസി തോമസ് , കെ.കെ. മുരളി, റോയി കൊച്ചുപുര തങ്കച്ചൻ വേമ്പേനി , സലിം ടോമി , ഇമ്മാനുവൽ മാത്യു, കെ.എ. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.