ഇടുക്കി:മദ്യ ,മയക്കുമരുന്നുകളുട ഉപഭോഗംമൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് താഴ്ന്ന ക്ലാസുമുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീനാരായണ ധർമ്മ പരിഷത്ത് ലഹരിവർജ്ജന കൂട്ടായ്മയുടെ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സമ്മേളനം ധർമ്മ പരിഷത്ത് സംസ്ഥാന ചെയർമാൻ കെ.പി ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമിത് തന്ത്രി അദ്ധ്യക്ഷനായി. സുമിത് തന്ത്രി പ്രസിസന്റും, ബിനു പുളിക്കത്തൊട്ടി സെകട്ടറിയുമായി 21 അംഗ കമ്മിറ്റി രൂപീകരിച്ചു. ലക്ഷമണൻ ശാന്തി, മോഹനൻ മുല്ലക്കൽ , മഞ്ജു സന്തോഷ് (വൈ: പ്രസിഡന്റു മാർ ) പി ശശികുമാർ വാഗമൺ , സാവിത്രി ലക്ഷ്മണൻ മൂലമറ്റം, രാജു വെട്ടിക്കൽ കട്ടപ്പന (ജോ: സെക്രട്ടറിമാർ ) അജിത് ശാന്തി അടിമാലി (ഖജാൻജി ) എന്നിവരാണ് മറ്റു ഭാരവാഹികൾ .
നിയോജക മണ്ഡലം പഞ്ചായത്തു കമ്മിറ്റികൾ സമയബന്ധിതമായി രൂപീകരിച്ച് സംഘടനാ പ്രവർത്തനം ഊർജിതപ്പെടുത്താനുള്ള കർമ്മ പരിപാടികൾ അംഗീകരിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ബാബുതൊടുപുഴ , ടി.ബി ശശി ,പി.കെ ശിവൻ. കെ.എൻ രാജ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നല്കി.
ധർമ്മ പരിഷത്ത് ഉപാദ്ധ്യക്ഷൻ ലക്ഷ്മണൻ ശാന്തി, ജില്ലാ സെക്രട്ടറി ബിനു പുളിക്കത്തൊട്ടി എന്നിവർ സംസാരിച്ചു.