
പൂമാല: എസ് എൻ.ഡി.പി.യോഗം പൂമാല ശാഖയുടെ ഗുരു ചൈതന്യ കുടുംബയോഗത്തിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് അനിൽ രാഘവൻ നിർവ്വഹിച്ചു.
പന്നിമറ്റം ഇഞ്ചക്കാട്ടുകവല മുന്നിലുങ്കൽ ഭവനത്തിൽ കൂടിയ യോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് വൽസമ്മ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയ് രമണൻ സ്വാഗതവും . ലക്ഷ്മി രമണൺ, വാസു മൂന്നിലവുങ്കൽ, ഭാസ്‌ക്കരൻ കുളങ്ങര എന്നിവർ പ്രസംഗിച്ചു. ഗുരു ചൈതന്യ കുടുംബയോഗത്തിന്റെ ചെർമാനായി വാസു മൂന്നിലവുങ്കലും കൺവീനറായി ഓമന വരിക്കപ്ലാക്കലിനെയും തിരഞ്ഞെടുത്തു.