വണ്ടിപ്പെരിയാർ : പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഡൈമുക്ക് സ്വദേശി നിതീഷിനെ (22) വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടി പീഡന വിവരം അറിയിച്ചത് .തുടർന്ന് ശിശു സംരക്ഷണ ഓഫീസറെ അറിയിക്കുകയും പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി ജോലി ചെയ്യുന്ന ചെരുപ്പു കടയിൽ നിന്നും പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് സാം, എസ്‌.ഐമാരായ എസ് വിനോദ് കുമാർ, കെ ജെ മാമച്ചൻ ,സി പി ഒ മാരായ മുത്തു ,അജീഷ് ,ശ്രീരാജ്, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌