കട്ടപ്പന :ശ്രീ നാരായണ ഗുരുദേവ ക്ഷേത്രം ബ്രാഞ്ച് 1236പ്രതിഷ്ഠാ മഹോത്സവം ഇന്ന് തുടങ്ങും, ഇതോടനുബന്ധിച്ച് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും നടക്കും. 24ന് സമാപിക്കും.ഇന്ന് രാവിലെ 6ന് ഗുരുപൂജ, ശാന്തിഹോമം, മഹാഗണപതി ഹോമം, ഭഗവതി സേവ, 8.30.ന് മൃത്യുഞ്ജയ ഹോമം, ശിവസഹസ്ര നാമജപം.10.30.ന് മഹാ സുദർശന ഹോമം, വൈകന്നേരം 5ന് മലനാട് എസ്. എൻ. ഡി. പി യൂണിയൻ ഓഫീസിൽ നിന്നും പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. ഗുരുദേവ കീർത്തിസ്തംഭത്തിൽ നിന്നും ആചാരപ്രകാരം സ്വീകരിച്ച് നഗര പ്രദക്ഷിണം 6.30ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ആചാര്യ വരണം, പുണ്യാഹം, ഗുരുദേവ ബിംബപരിഗ്രഹം . നാളെ രാവിലെ 6ന് ഗുരുപൂജ, ഭഗവതി സേവ, ബിംബശുദ്ധ ക്രിയകൾ, കുംഭേശ കർക്കരി കലശപൂജകൾ, ബ്രഹ്മ കലശ പൂജ. 10.30നും11 നും മദ്ധ്യെ താഴികക്കുടപ്രതിഷ്ഠ. വൈകന്നേരം 6ന് ലളിതാ സഹസ്ര നാമജപം, അധിവാസ ഹോമം, അധിവസിച്ചു പൂജ. 24ന് രാവിലെ 6ന് ഗുരു പൂജ, ഗണപതി ഹോമം, 12.5.ന് ഗുരദേവ പ്രതിഷ്ഠ, വിശേഷകലശാഭിഷേകങ്ങൾ, ഗുരുപൂജ, ആചാര്യ ദക്ഷിണ, അന്നദാനം.തുടർന്ന് ക്ഷേത്ര സമർപ്പണ സമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും എസ്. എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് വിനു എ സോമൻ, ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി .ആർ മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പള്ളോലിൽ, യൂണിയൻ കൗൺസിലർ എ. എസ് സതീഷ്, വി .ബി സോജുശാന്തി, സി .കെ വത്സ, കെ .പി ബിനീഷ്, സന്തോഷ് കുമാർ പാതയിൽ, പി കെ ജോഷി, പ്രവീൺ വട്ടമല, ടി എൻ ഷൈബു, എ എൻ സാബു, പി എം സജീന്ദ്രൻ, ഷീബ വിജയൻ, സനീഷ് പാറത്താണത്ത്, കെ ബി രേഷ്മ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട് സ്വാഗതവും സെക്രട്ടറി പി.ഡി ബിനു നന്ദിയും പറയും.