തൊടുപുഴ: അന്തരിച്ച ജനയുഗം ജില്ലാ ലേഖകൻ ജോമോൻ വിസേവ്യർ അനുസ്മരണസമ്മേളനം ഇടുക്കി പ്രസ്‌ക്ലബിൽ നടത്തി. ട്രഷറർ കെ.ബി.വിൽസൺ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് അഫ്‌സൽ ഇബ്രാഹിം, എവിൻ പോൾ, ഹാരിസ് മുഹമ്മദ്, ബാസിത് ഹസൻ, എം.എൻ.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ സ്വാഗതവും കമ്മിറ്റിയംഗം ഒ.ആർ.അനൂപ് നന്ദിയും പറഞ്ഞു.