aplication
അപേക്ഷ

ഇടുക്കി: സർക്കാർ / സ്വകാര്യ എസ്.ഡി.ഡി.ഡി., എസ്.സി.ഡി.ഡി ഐ.റ്റി കളിൽ എൻ.സി.വി.റ്റി അഫിലിയേഷൻ നേടിയ അംഗീകൃത ട്രേഡുകളിൽ 2014 ഓഗസ്റ്റ് മുതൽ 2017 വരെ എം. ഐ. എസ്. പോർട്ടൽ മുഖേന പ്രവേശനം നേടിയ സെമസ്റ്റർ സമ്പ്രദായത്തിൽപ്പെട്ട ട്രെയിനികളിൽ നിന്നും 2018 മുതൽ 2021 വരെ വാർഷിക സമ്പ്രദായത്തിൽ പ്രവേശനം നേടിയ ട്രെയിനികളിൽ നിന്നും എഞ്ചിനീയറിംഗ് ഡ്രോയിങ്/പ്രാക്ടിക്കൽ സപ്‌ളിമെന്ററി പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5 വൈകുന്നേരം 3 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272216.