
പീരുമേട് :ആരോഗ്യമേഖലയിൽ ചെയ്യുന്ന സേവനങ്ങൾ കേരളം ഇന്ത്യക്കു മാതൃകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബർ റൂം, ഓപ്പറേഷൻ തീയറ്റർ, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്,നവീകരിച്ച വാർഡ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ രോഗി സൗഹൃദവും ജന സൗഹൃദവുമായ അന്തരീക്ഷം ഉണ്ടാകണം. ഏറ്റവും മികച്ച ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഉണ്ടാകണം. ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെ ചികിത്സ രംഗത്ത് വലിയ മുന്നേറ്റമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ വാഴൂർ സോമൻഎംഎൽഎ അധ്യക്ഷത വഹിച്ചു.ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, സഹകരണ പെൺക്ഷൻ ബോർഡ്‌ചെയർമാൻ ആർ.തിലകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ ടി ബിനു, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ സുരേഷ് വർഗീസ് എസ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അനന്ത് എം, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.