rajakkad

രാജാക്കാട് :മത മൈത്രിയുടെ ഒത്തൊരുമയിൽ രാജാക്കാട് പള്ളി തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണത്തിന് സ്വീകരണം നൽകി രാജാക്കാട് വികസന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മതസൗഹാർദ്ദ കൂട്ടായ്മ ശ്രദ്ധ നേടി. രാജാക്കാട് ക്ഷേത്രത്തിലെ ഉത്സവം, യാക്കോബായ പള്ളിയിലെ തിരുനാൾ, ഇഫ്താർ വിരുന്ന് ഇവയെല്ലാം ഇന്നാട്ടിൽ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.കൂട്ടായ്മ സൗഹൃദത്തിന് ആക്കം കൂട്ടി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന മിശിഹായുടെ രാജത്വ തിരുനാളിന്റെ ഭാഗമായാണ് വിവിധ മതങ്ങളിലെ ആളുകൾ ഒത്തുകൂടിയത്.ഞായറാഴ്ച നടന്ന വിശ്വാസ പ്രഘോഷണ റാലിക്ക് ടൗൺ കുരിശു പള്ളിക്ക് സമീപം വച്ച് സ്വീകരണം നൽകി. വികാരി ഫാ.ജോബി വാഴയിൽ സഹ വികാരി,കൈക്കാരന്മാർ എന്നിവർക്കാണ് സ്വീകരണം നൽകിയത്.കൂട്ടായ്മാ കോഓഡിനേറ്റർ വി.എസ് ബിജു, എസ്.എൻ ഡി .പി യോഗം രാജാക്കാട് ശാഖ പ്രസിഡന്റ് വി.എൻ തുളസി,സെക്രട്ടറി കെ.ടി സുജിമോൻ,എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ബി മുരളിധരൻനായർ, സെക്രട്ടറി എം.ആർ അനിൽകുമാർ, സെന്റ് മേരീസ് യാക്കോബായ പളളി വികാരി ഫാ.ബേസിൽ പുതുശ്ശേരിൽ,ട്രസ്റ്റി സാം കളീയ്ക്കൽ,മമ്മട്ടിക്കാനം ജുമാ മസ്ജിത് ഇമാം ഇബ്രാഹിം മൻസൂർ തങ്ങൾ,ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ജമാൽ ഇടശ്ശേരിക്കുടി,ആശാ ശശികുമാർ, സജിമോൻ കോട്ടയ്ക്കൽ,ജോഷി കന്യാക്കുഴി,ബാബു വെട്ടിക്കാട്ട്,ഇ.ആർ രാജേഷ്,അബ്ദുൾ കലാം,ദീപാ ഷിബു എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.