hotel
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്‌നേഹപാത്രം ഭക്ഷണ വിതരണ കൗണ്ടർ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

രാജാക്കാട് : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിശപ്പുരഹിത രാജാക്കാട് ഗ്രാമം എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന ദൈനംദിന ഭക്ഷണ വിതരണ കൗണ്ടർ 'സ്‌നേഹപാത്ര'ത്തിന്റെ ഉദ്ഘാടനം നടത്തി. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം ജോർളി സ്വാഗതം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി സ്‌നേഹപാത്രത്തിൽ ഭക്ഷണപ്പൊതി നിറച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ,വി.ടി ഹരിഹരൻ,വീണാ അനൂപ്,ഫാ.ജോബി വാഴയിൽ,ബെന്നി പാലക്കാട്ട്,കെ.പി സുബീഷ്,എം.എസ് അജി,വി.എസ് ബിജു,സജിമോൻ കോട്ടയ്ക്കൽ,സന്തോഷ് പാൽകോ, ബി.പങ്കജാക്ഷൻ,ആർ.സി സുജിത്കുമാർ,സി.ആർ സാജു,തോമസ് ജോസ്,പി.ജെ ജോസ് എന്നിവർ പ്രസംഗിച്ചു.