 
പീരുമേട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് അറുപത്തിയേഴുകാരനെ അറസ്റ്റു ചെയ്തു. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് ഈ വിവരം കുട്ടി വെളിപ്പെടുത്തിയത്. ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ പൊലിസിൽ വിവരമറിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെരിയാർ വില്ലേജിൽ വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിൽ ബോബൻ എന്ന് വിളിക്കുന്ന ജോണി (67) നെയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ചേർന്ന് മുണ്ടക്കയത്ത് വച്ച് അറസ്റ്റു ചെയ്തത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.