തൊടുപുഴ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് കോളേജിലേക്ക് രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ്ങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള 12 സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച രാവിലെ 10ന് മുട്ടം ഗവ. പോളിടെക്‌നിക്ക് കോളേജിൽ വച്ച് നടത്തും. താല്പര്യമുള്ളവർ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ നമ്പർ : 9446876348, 9496830366