 
കട്ടപ്പന :അട്ടപ്പാടി ഊരിൽ നിന്നും എത്തി വിജയം എറിഞ്ഞു നേടിയ ഷോട്ട് പുട്ട് താരംഊരിന് അഭിമാനമായി. പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വി ജയപ്രകാശാണ് ഷോട്ട് പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ24.32ദൂരം എറിഞ്ഞു ഒന്നാം സ്ഥാനം നേടിയത്.അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിൽ തെക്കേ കടമ്പാറ ഊരിലെ ഇരുള വിഭാഗത്തിൽ പെടുന്നതാണ് ഈ പുതിയ താരം. ആദിവാസി സ്‌കൂളിൽ പഠന സൗകര്യം ഇല്ലാത്തതിനാൽ അട്ടപ്പാടി ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. സാമ്പത്തിക പരാധീനത മൂലം പഠനം തുടരാനായില്ല. പിന്നീട് പൈനാവ് സ്‌കൂളിൽ പ്രവേശനം ലഭിച്ചു. ഇവിടുത്തെ കായികാദ്ധ്യാപകൻ രാകേഷ് ആണ് പരിശീലനം നൽകി രംഗത്ത് കൊണ്ട് വന്നത്. കെട്ടിട നിർമാണ ജോലിക്കാരനായ വേലുച്ചാമിയാണ് പിതാവ്. അമ്മ നാഗമണി.