 
കട്ടപ്പന :ഉപജില്ലയിൽ നിന്ന് മൂന്നാം സ്ഥാനവുമായെത്തി ഫീനിക്‌സ് പക്ഷിയെ പ്പോലെ പറന്നുയർന്ന് ഒന്നാമതെത്തിയ വാഴത്തോപ്പ് സെന്റ്. ജോർജ് സ്‌കൂളിലെ സ്വാന്തന നേടിയത് അർഹിക്കുന്ന വിജയം. അറക്കുളം ഉപ ജില്ലയിൽ നിന്ന് സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഡിസ്‌കസ് ത്രോയിൽ മൂന്നാം സ്ഥാനവുമായാണ് സാന്ത്വന എത്തിയത്. നിശ്ചയദാർഷ്ട്യവും മനക്കരുത്തും ഒരുമിച്ചതോടെ ഒന്നാം സ്ഥാനത്തേയ്ക്ക് ഡിസ്‌ക് എറിയാൻ കഴിഞ്ഞു. ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും നേടി. തടിയംപാട് ശംഖിരിക്കൽ സാൽമോന്റെയും റെനിയുടെയും മകളാണ്.