കട്ടപ്പന :ജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം നൽകി പാചകപ്പുര മികവ് പുലർത്തി. മുൻ വർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമാർന്ന ക്രമീകരണങ്ങളാണ് ഫുഡ് കമ്മിറ്റി ഏർപ്പെടുത്തിയത്. ഇതുമൂലം തിരക്കില്ലാതെ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും കഴിയുന്നുണ്ട്. കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ കട്ടപ്പന സെന്റ്. ജോർജ് സ്‌കൂളിലെ അധ്യാപകനായ ആനന്ദ് എ കോട്ടിരി യുടെ നേതൃത്വത്തിലാണ് ഫുഡ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഇന്നലെ മീൻകറി, തോരൻ, അച്ചാർ, പുളിശേരി അടക്കമുള്ള വിഭവസമൃദ്ധ ഭക്ഷണം ആയിരുന്നു. സ്‌കൂളും പരിസരവും മലിനമാകാതിരിക്കാൻ ദൂരെ സ്ഥലത്തു നിന്നും പാചകം ചെയ്താണ് ഭക്ഷണം എത്തിച്ചത്.