ഇടവെട്ടി: ലോകകപ്പിന്റെ ആവേശവും ലഹരിയുടെ വിപത്തും വിളിച്ചോതുന്ന 'വൺ മില്ല്യൻ ഗോൾ' പരിപാടി കല്ലാനിക്കൽ സെന്റ് ജോർജ്ജ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ സുഭാഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു,സോക്കർ സ്‌കൂൾ ഡയറക്ടർ പി എ സലിംകുട്ടി,അസ്സിസ് ഇല്ലിക്കൽ, നോബിൻ ജോർജ് എന്നിവർ സംസാരിച്ചു.എക്‌സൈസ് പ്രിവന്റിവ് ഓഫീസർ ദേവദാസ് ലഹരി വിമുക്ത സന്ദേശം നൽകി.