കുടയത്തൂർ: വനിതാ ശിശു വികസന വകുപ്പിന്റെയും സംയോജിത ശിശു സംരക്ഷണ പദ്ധതിയുടേയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ബാലവകാശ സംരക്ഷണം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ബാലവകാശ കമ്മിഷനുമായി ചേർന്നാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

കുടയത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബാലവകാശ സംരക്ഷണം എന്നതിൽ തെരുവ് നാടകവും അരങ്ങേറി. പദ്ധതിയുടെ ഭാഗമായ കുഞ്ഞാപ്പ്, ബാലനിധി ക്യു ആർ കോഡ് എന്നിവയുടെ പ്രചാരണവും നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത എം. ജി, സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ജീന, ജിസ്സ് എ തുടങ്ങിയവർ പങ്കെടുത്തു.