കുമളി: എസ്.എൻ.ഡി.പിയോഗം കുമളി ശാഖയിലെ പെമ്പഴന്തി, ആർ.ശങ്കർ. ഡോ.പൽപ്പു , ഗുരുഗീതം എന്നീ കുടുംബയോഗങ്ങളുടെ സംയുക്ത സംഗമം വൈ.എം.സി.എ. ഹാളിൽ യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡന്റ് പുഷ്‌ക്കരൻ മണ്ണാറത്തറ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു ,കൗൺസിലർ ഈ .എൻകേശവൻ യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ,സെക്രട്ടറി സുനീഷ് ഷശാഖാ സെക്രട്ടറി സജിമോൻ, വനിതാസംഘം പ്രസിഡന്റ് ജയാ ഷാജി ,സൈബർ സേനാ ജില്ലാ കമ്മറ്റി അംഗം വിശ്വൻ ,വി.എൻ. ഷാജി, ബെൽഗി ബാബു, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ മീനാ ഗോപിവൈദ്യർ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.