അടിമാലി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ തല സെമിനാർ സംഘടിപ്പിക്കുന്നു.ഇന്ന് ആനച്ചാലിലാൽ ടൂറിസം സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ആമുഖം അവതരണം പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ നടത്തും. ഇടുക്കിയിലെ ടൂറിസം സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി ഓഫീസർ ഡോ. സാബു വർഗീസും മൂന്നാർ ടൂറിസം സംബന്ധിച്ച് മുൻ പഞ്ചായത്ത് സെക്രട്ടറി എ.പി ഫ്രാൻസിസ്, ജി മോഹൻകുമാർ എന്നിവരും സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കുമെന്ന്
പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.ഡി അഗസ്റ്റിൻ, സെക്രട്ടറി വി. വി ഷാജി, കെ. കെ രാജു, പി.കെ സുധാകരൻ എന്നിവർ അറിയിച്ചു.