
തൊടുപുഴ: റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരൻ മങ്ങാട്ടുകവല വെട്ടിപ്ലാക്കൽ ഷംസുദീന്റെ ഭാര്യയും തൊടുപുഴ നഗരസഭാ പതിനഞ്ചാം വാർഡ് മുൻ കൗൺസിലറുമായ ആരിഫ ഷംസുദീൻ (58) നിര്യാതയായി. കൈതക്കോട് കുടിയിരിക്കൽ കുടുംബാംഗമാണ്. കബറടക്കം നടത്തി.
മക്കൾ:ആഷിഖ് ഷംസുദീൻ (ദുബൈ), അജ്മൽ ഷംസുദീൻ (ദുബൈ). മരുമക്കൾ: അബ്‌ന (ദുബൈ), ഫസീന എറണാകുളം.