ഇടുക്കി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽപോളിടെക്‌നിക്കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്,കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്,ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്,കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്,എന്നീ ഡിപ്ലോമ പ്രോഗ്രാമ്മുകളിൽ 2022- 23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് 29 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഓപ്ഷൻ അതാത് സ്ഥാപനങ്ങളുടെ ഇൻസ്റ്റിറ്റിറ്റൂഷൻ ലോഗിൻ ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാർക്ക് ഓൺലൈനായി ഫീസ് അടച്ച് വൺടൈം രജിസ്‌ട്രേഷൻപൂർത്തിയക്കാവുന്നതും Candidate login വഴി പുതിയ ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതുമാണ്.

പോളിടെക്‌നിക് പ്രവേശനത്തിനായിഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കുംസർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെടാത്തവർക്കുംഇപ്പോൾ അപേക്ഷ നൽകാം . കൂടുതൽവിവരങ്ങൾക്ക് :04862 297617 , 9447847816 , 85470 05084, 949527679.