തൊടുപുഴ : പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്ന വിഷയത്തിൽ ജില്ലാ സാക്ഷരതാ മിഷൻ ശില്പപശാല നടത്തി.
അനൗപചാരിക വിദ്യാഭ്യാസ മേഖലക്കും ഔപചാരിക തലത്തിലെന്ന പോലെ പ്രാധാന്യം ലഭിക്കേണ്ടതാണെന്ന് ശില്പശാലയിൽ പൊതു അഭിപ്രായം ഉയർന്നു.മുതിർന്നവരുടെ പ്രായം,പ്രാദേശിക സവിശേഷതകൾ, ജീവിതാനുഭവങ്ങൾ എന്നിവയും പാഠ്യപദ്ധതി പരിഷ്‌കരികരണത്തിൽ ഉൾപ്പെടുത്തണം. വിദ്യാഭ്യാഭ്യാസ പ്രവർത്തകർ, തുല്യതാ പഠിതാക്കൾ, സാക്ഷരതാ പ്രവർത്തകർ, പ്രേരക്മാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം വിഷയാവതരണം നടത്തി.കെ.ആർ ഹരിലാൽ, കെ.രമണൻ, ജെമിനി ജോസഫ്, സാദിര കെ.എസ്,
വിനു പി ആന്റണി, അമ്മിണി ജോസ്, ബിന്ദു മോൾ ടി.എസ്,വിനീത.ഒ, സുജാത പി.കെ എന്നിവർ സംബന്ധിച്ചു.