കട്ടപ്പന : മെയ് വഴത്തോടെ ഹാമർ ചുഴറ്റിയെറിഞ്ഞപ്പോൾ സഞ്ജു സതീഷിന് തുടർച്ചയായി നാലാം തവണയും സംസ്ഥാന കായികമേളക്ക് വാതിൽ തുറന്നു. എൻ.ആർ.സിറ്റി എസ്. എൻ.വി എച്ച്.എസ് എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥി സഞ്ജു ഹാമർ കൂടാതെ ഷോട്ട് പുട്ടിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ ഷോട്ട്പുട്ടിന് വെങ്കലമെഡൽ ലഭിച്ചിരുന്നു. ഇത്തവണ സുവർണ നേട്ടമാണ് ലക്ഷ്യമെന്ന് സഞ്ജു പറഞ്ഞു. എൻ ആർ സിറ്റി കൊച്ചുപറമ്പിൽ സതീഷ്-ഷിജി ദമ്പതികളുടെ മകനാണ്.